
കല്‍പ്പറ്റ: വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് പുള്ളിപ്പുലി കിണറ്റില്‍ വീണു. മൂത്തേടത്ത് ജോസിന്റെ വീടിനോട് ചേര്‍ന്ന കിണറ്റിലാണ് പുലി വീണത്. വനപാലകര്‍ സ്ഥലത്തെത്തി പുലിയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഈ കിണറ്റില്‍ നിന്നാണ് ജോസിന്റെ കുടുംബം വീട്ടാവശ്യത്തിനുള്ള വെള്ളം എടുക്കുന്നത്. രാവിലെ കിണറ്റില്‍ നിന്ന് മോട്ടോറിലേക്ക് വെള്ളം കയറാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കിണര്‍ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് പുലിയെ കണ്ടത്. മോട്ടോറിന്റെ പെപ്പുകളെല്ലാം പുലി കടിച്ചുമുറിച്ചു കളഞ്ഞിരുന്നു. കിണറിന്റെ ഇരുമ്പ് നെറ്റ് തകര്‍ത്താണ് പുലി കിണറ്റിലേക്ക് വീണത്. ഇന്നലെ രാത്രിയോടെയാണ് പുലി കിണറ്റില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം.