Home News വിഴിഞ്ഞം സമരപ്പന്തല്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി; പൊളിച്ചുനീക്കില്ലെന്ന് സമരസമിതി

വിഴിഞ്ഞം സമരപ്പന്തല്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി; പൊളിച്ചുനീക്കില്ലെന്ന് സമരസമിതി

0
വിഴിഞ്ഞം സമരപ്പന്തല്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി; പൊളിച്ചുനീക്കില്ലെന്ന് സമരസമിതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തിന്റെ സമരപ്പന്തല്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. തുറമുഖ കവാടത്തിലെ സമരപ്പന്തല്‍ കാരണം നിര്‍മ്മാണ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് സമരക്കാര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണ കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനീയറിങ് പ്രോജക്ട്‌സ് എന്നിവ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദ്ദേശം.

അതേസമയം സമരപ്പന്തല്‍ ഇപ്പോള്‍ പൊളിക്കുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നാണ് സമരസമിതിയുടെ പ്രതികരണം. പൊതുവഴി തടസ്സപ്പെടുത്തിയല്ല പന്തല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് സമര സമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍.യൂജിന്‍ എച്ച്. പേരേര പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിയ്ക്കുന്ന അദാനി ഗ്രൂപ്പാണ് പൊതുവഴി കയ്യേറിയതെന്ന് അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here