Home News തമിഴ്‌നാട്ടില്‍ നിന്നും പ്രത്യേകസംഘമെത്തി; വയനാട്ടില്‍ കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി

തമിഴ്‌നാട്ടില്‍ നിന്നും പ്രത്യേകസംഘമെത്തി; വയനാട്ടില്‍ കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി

0
തമിഴ്‌നാട്ടില്‍ നിന്നും പ്രത്യേകസംഘമെത്തി; വയനാട്ടില്‍ കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി

കല്‍പ്പറ്റം: മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വയനാട്ടില്‍ കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു. വീടിനോട് ചേര്‍ന്ന കിണറില്‍ ഇന്ന് രാവിലെയാണ് പുള്ളിപ്പുലി അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ വനപാലകര്‍ക്ക് പുലിയെ പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രത്യേകസംഘമെത്തി മയക്കുവെടി വെച്ചശേഷമാണ് കിണറ്റില്‍ നിന്നും പുള്ളിപ്പുലിയെ പുറത്തെടുത്തത്.

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീടിനോട് ചേര്‍ന്ന കിണറ്റിലാണ് പുലി വീണത്. രാവിലെ കിണറ്റില്‍ നിന്ന് മോട്ടോറിലേക്ക് വെള്ളം കയറാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കിണര്‍ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് പുലിയെ കണ്ടത്. കിണറിന്റെ ഇരുമ്പ് നെറ്റ് തകര്‍ത്താണ് പുലി കിണറ്റിലേക്ക് വീണത്.

വിവരമറിഞ്ഞെത്തിയ വനപാലകരുടെ സംഘം ദീര്‍ഘനേരം പരിശ്രമിച്ചിട്ടും പുലിയെ പുറത്തെടുക്കാനായില്ല. വലയിട്ടും ഏണി വെച്ചും പുലിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഭയം കാരണം പുലി വെള്ളത്തില്‍ നിന്നും കയറാന്‍ കൂട്ടാക്കിയില്ല. പിന്നീട് മുതുമലയിലെ വിദഗ്ദ്ധ സംഘത്തെ വിവരമറിയിക്കുകയായിരുന്നു. മയക്കുവെടി വെച്ചശേഷം വല ഉപയോഗിച്ചാണ് ഇവര്‍ കിണറ്റില്‍ നിന്നും പുള്ളിപ്പുലിയെ പുറത്തെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here