Home Featured ആരാണ് ടൂറിസ്റ്റ് ബസിന് ഫിറ്റ്‌നസ് നല്‍കിയത്? വടക്കഞ്ചേരി ബസപകടത്തില്‍ സ്വമേധയാ കേസെടുത്ത് കോടതി

ആരാണ് ടൂറിസ്റ്റ് ബസിന് ഫിറ്റ്‌നസ് നല്‍കിയത്? വടക്കഞ്ചേരി ബസപകടത്തില്‍ സ്വമേധയാ കേസെടുത്ത് കോടതി

0
ആരാണ് ടൂറിസ്റ്റ് ബസിന് ഫിറ്റ്‌നസ് നല്‍കിയത്? വടക്കഞ്ചേരി ബസപകടത്തില്‍ സ്വമേധയാ കേസെടുത്ത് കോടതി

കൊച്ചി: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ ബസപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹനവകുപ്പും വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കേസ് ഉച്ചക്ക് വീണ്ടും പരിഗണിക്കും.

ടൂറിസ്റ്റ് ബസിന് ആരാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് കോടതി ചോദിച്ചു. കോടതി നിരോധിച്ചിട്ടുള്ള ഫ്‌ലാഷ് ലൈറ്റുകളും സൗണ്ട് സിസ്റ്റവുമാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായതോടെ വാഹനം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഇത്തരം സംവിധാനങ്ങള്‍ പാടില്ല. നിലവില്‍ ഏതെങ്കിലും വാഹനം നിരോധിക്കപ്പെട്ട ഹോണുകളോ ലൈറ്റുകളോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ വാഹനം പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്.

എറണാകുളം മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നും പോയ വിനോദയാത്രാ സംഘമാണ് ഇന്നലെ രാത്രി 11.30-ഓടെ പാലക്കാട് വടക്കഞ്ചേരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തൊട്ടുമുന്നില്‍ പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമുള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here