ബാങ്കൊക്ക്: തായ്ലന്ഡിലെ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവെയ്പ്പില്‍ 31 പേര് കൊല്ലപ്പെട്ടു. തായ്ലന്ഡിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ നോങ് ബുവ ലംഫുവിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ടെന്ന് തായ്ലന്ഡ് പൊലീസ് അറിയിച്ചു.
സേനയിലെ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. വെടിവെയ്പ്പിന് ശേഷം ഇയാള്‍ പലരേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഇയാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഇയാളെ സേനയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.
വെടിവെയ്പ്പിന്റെ പശ്ചാത്തലത്തില്‍ തായ്ലന്ഡ് പ്രധാനമന്ത്രി രാജ്യത്ത് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.