Home News കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട: പുറംകടലില്‍ നിന്ന് 200 കിലോ ഹെറോയിനുമായി ഇറാനിയന്‍ ബോട്ട്, ആറ് പേര്‍ പിടിയില്‍

കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട: പുറംകടലില്‍ നിന്ന് 200 കിലോ ഹെറോയിനുമായി ഇറാനിയന്‍ ബോട്ട്, ആറ് പേര്‍ പിടിയില്‍

0
കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട: പുറംകടലില്‍ നിന്ന് 200 കിലോ ഹെറോയിനുമായി ഇറാനിയന്‍ ബോട്ട്, ആറ് പേര്‍ പിടിയില്‍

കൊച്ചി: ലഹരിവസ്തുക്കളുമായി കൊച്ചി തീരത്ത് എത്തിയ ഇറാനിയന്‍ ബോട്ട് പിടികൂടി. നാവികസേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയില്‍ 200 കിലോഗ്രാം വരുന്ന ഹെറോയിന്‍ പിടികൂടി. കൊച്ചി തീരത്ത് നിന്ന് 1200 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് ബോട്ട് പിടികൂടിയത്. നര്‍ക്കോട്ടിക് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകള്‍ പിടികൂടിയത്.

സംഭവത്തില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ ഇറാന്‍, പാക് പൗരന്മാരാണ്. ലഹരിവസ്തുക്കളേയും പിടിയിലായവരേയും നാവികസേന കോസ്റ്റല്‍ പൊലീസിന് കൈമാറുമെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here