
കല്‍പ്പറ്റ: വയനാട് കാക്കവയലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കവാടം കോളനിയിലെ മാധവന്‍ ആണ് മരിച്ചത്. 62 വയസായിരുന്നു. ഇന്നലെയാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കാക്കവയല്‍ അങ്ങാടിയില്‍വെച്ചാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മാധവന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു മരണം. മാധവന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചു.