Home News മനുഷ്യപരിണാമത്തെക്കുറിച്ചുള്ള പഠനം; സ്വീഡിഷ് ശാസ്ത്രജ്ഞന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം

മനുഷ്യപരിണാമത്തെക്കുറിച്ചുള്ള പഠനം; സ്വീഡിഷ് ശാസ്ത്രജ്ഞന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം

0
മനുഷ്യപരിണാമത്തെക്കുറിച്ചുള്ള പഠനം; സ്വീഡിഷ് ശാസ്ത്രജ്ഞന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം

സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സ്വീഡിഷ് ശാസ്ത്രജ്ഞന്‍ സാന്റേ പാബൂവിനാണ് പുരസ്‌കാരം. പരിണാമപ്രക്രിയയെക്കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ പരിണാമത്തിന്റെയും ജനിതക ഘടനയെ സംബന്ധിച്ച പഠനമാണ് സ്വാന്റേ പാബൂവിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് നൊബേല്‍ പുരസ്‌കാര കമ്മിറ്റി അറിയിച്ചു. മനുഷ്യന്‍, മനുഷ്യന്റെ പൂര്‍വ്വികര്‍, അല്ലെങ്കില്‍ മനുഷ്യരുമായി വളരെ അടുത്ത ബന്ധമുള്ളവ എന്നിങ്ങനെ കണക്കാക്കപ്പെടുന്ന ജീവിവര്‍ഗ്ഗങ്ങളാണ് ഹോമിനിനുകളില്‍ ഉള്‍പ്പെടുന്നത്.

പത്ത് മില്യണ്‍ സ്വീഡിഷ് ക്രൗണ്‍സാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here