Home National ദുര്‍ഗാപൂജയ്ക്കിടെ പന്തലില്‍ തീപടര്‍ന്ന് കുട്ടികളുള്‍പ്പെടെ അഞ്ച് മരണം; അറുപതോളം പേര്‍ക്ക് പരിക്ക്

ദുര്‍ഗാപൂജയ്ക്കിടെ പന്തലില്‍ തീപടര്‍ന്ന് കുട്ടികളുള്‍പ്പെടെ അഞ്ച് മരണം; അറുപതോളം പേര്‍ക്ക് പരിക്ക്

0
ദുര്‍ഗാപൂജയ്ക്കിടെ പന്തലില്‍ തീപടര്‍ന്ന് കുട്ടികളുള്‍പ്പെടെ അഞ്ച് മരണം; അറുപതോളം പേര്‍ക്ക് പരിക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദുര്‍ഗാപൂജയ്ക്കിടെ പന്തലില്‍ തീപടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. യുപിയിലെ ബദോഹിയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം.

പന്തലില്‍ ആരതി നടക്കുന്നതിനിടെ രാത്രി ഒന്‍പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം നാനൂറോളം പേര്‍ ഈ സമയം പന്തലില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പൊള്ളലേറ്റവരെ തൊട്ടടുത്ത വിവിധ ആശുപത്രികളിലേക്ക് മാറ്റി.

മരിച്ചവരില്‍ 45 കാരിയായ അമ്മയും ഇവരുടെ രണ്ട് മക്കളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here