Home News മക്കളുടെ ആത്മഹത്യയില്‍ രണ്ടര പതിറ്റാണ്ടിന്റെ തീരാത്ത പക; അയല്‍വാസി തീകൊളുത്തിയ ഗൃഹനാഥന് പിന്നാലെ ഭാര്യയും മരിച്ചു

മക്കളുടെ ആത്മഹത്യയില്‍ രണ്ടര പതിറ്റാണ്ടിന്റെ തീരാത്ത പക; അയല്‍വാസി തീകൊളുത്തിയ ഗൃഹനാഥന് പിന്നാലെ ഭാര്യയും മരിച്ചു

0
മക്കളുടെ ആത്മഹത്യയില്‍ രണ്ടര പതിറ്റാണ്ടിന്റെ തീരാത്ത പക; അയല്‍വാസി തീകൊളുത്തിയ ഗൃഹനാഥന് പിന്നാലെ ഭാര്യയും മരിച്ചു

തിരുവനന്തപുരം: പള്ളിക്കലില്‍ അയല്‍വാസി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീ കൊളുത്തിയ ദമ്പതികളില്‍ ഭാര്യയും മരിച്ചു. പൊള്ളലേറ്റ് മടവൂര്‍ സ്വദേശി പ്രഭാകരക്കുറുപ്പും ഭാര്യ വിമലകുമാരിയുമാണ് മരിച്ചത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ ശശിധരന്‍ നായര്‍ ഇരുവരെയും ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. അക്രമം നടത്തിയ ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയ ശശിധരന്‍ നായര്‍ ദമ്പതിമാരെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഇരുവരെയും പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. ആക്രമണത്തിനിടെ ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിരുന്നു.

രണ്ടര പതിറ്റാണ്ടിലധികം നീണ്ട പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശശിധരന്‍ നായരുടെ മകനെ പ്രഭാകരക്കുറുപ്പ് നേരത്തെ ഗള്‍ഫില്‍ ജോലി നല്‍കി കൊണ്ടുപോയിരുന്നു. അവിടെ ജോലി ശരിയാക്കി നല്‍കിയെങ്കിലും മകന്‍ ആത്മഹത്യ ചെയ്തു. സഹോദരന്റെ മരണം സഹിക്കാനാവാതെ ശശിധരന്റെ മകളും ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. ഈ തര്‍ക്കമാണ് ആക്രമണത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.

പ്രഭാകരക്കുറുപ്പിന്റെ പീഡനം കൊണ്ടാണ് മകന്‍ ജീവനൊടുക്കിയതെന്നാണ് ശശിധരന്‍ നായര്‍ പറയുന്നത്. മകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഇന്നലെ പ്രഭാകരക്കുറുപ്പിനെ വെറുതെവിട്ടിരുന്നു. വിധി വന്ന പശ്ചാത്തലത്തിലായിരുന്നു പ്രഭാകരക്കുറിപ്പിനും ഭാര്യയ്ക്കും നേരെ ശശിധരന്‍ നായര്‍ ആക്രമണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here