Home News സ്വര്‍ണ്ണക്കടത്ത് കേസ് വിചാരണ ബെംഗലൂരുവിലേക്ക് മാറ്റരുത്; ആവശ്യവുമായി കേരളം സുപ്രീം കോടതിയില്‍

സ്വര്‍ണ്ണക്കടത്ത് കേസ് വിചാരണ ബെംഗലൂരുവിലേക്ക് മാറ്റരുത്; ആവശ്യവുമായി കേരളം സുപ്രീം കോടതിയില്‍

0
സ്വര്‍ണ്ണക്കടത്ത് കേസ് വിചാരണ ബെംഗലൂരുവിലേക്ക് മാറ്റരുത്; ആവശ്യവുമായി കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി:സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ നടപടികള്‍ ബെംഗലൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് അട്ടിമറിക്കപ്പെടുന്ന ആശങ്ക സാങ്കല്‍പ്പികമാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ ബെംഗലൂരുവിലേക്ക് മാറ്റിയാല്‍ അത് സംസ്ഥാനത്തെ ഭരണനിര്‍വഹണത്തില്‍ വിപരീതമായ ഫലം സൃഷ്ടിക്കും. കേരളത്തില്‍ വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന സാങ്കല്‍പ്പിക ആശങ്കയാണ് ഇഡിയ്ക്കുള്ളത്. കേസില്‍ കക്ഷികളാക്കാതെയാണ് ഉന്നത രാഷ്ട്രീയ പദവികള്‍ വഹിക്കുന്നവര്‍ക്കെതിരെ ഇഡി ആരോപണം ഉന്നയിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും പൊലീസും ജയില്‍ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ പെറ്റീഷനില്‍ ഇഡി കുറ്റപ്പെടുത്തിയിരുന്നു.

കേരളത്തില്‍ നിന്ന് വിചാരണ നടപടികള്‍ ബെംഗലൂരുവിലേക്ക് മാറ്റിയാല്‍ സംസ്ഥാനത്തെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കും. വിചാരണ മാറ്റാന്‍ തക്കതായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും പൊലീസിനെതിരെ ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അംഗീകരിച്ചാല്‍ പോലും അത് വിചാരണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റാന്‍ തക്കതായ കാരണമല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here