
മലപ്പുറം: ആനക്കയം കാഞ്ഞമണ്ണയ്ക്ക് സമീപം കാറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ഓട്ടോ ഡ്രൈവര്‍ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മല്‍ അബ്ദുല്‍ ഹമീദ് (56), യാത്രക്കാരന് മങ്കട പള്ളിപ്പുറം ചീരക്കുഴിയില്‍ പൊട്ടേങ്ങള്‍ ഉസ്മാന് (62)എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.45ഓടെയായിരുന്നു അപകടം.
ഓട്ടോറിക്ഷ വള്ളിക്കാപ്പറ്റയില്‍നിന്ന് മഞ്ചേരിയിലേക്കും കാര്‍ പെരിന്തല്‍മണ്ണയിലേക്കും പോവുകയായിരുന്നു. പൂച്ച കുറുകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റ ഇരുവരേയും മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.