Home News സ്‌കൂള്‍ കായികമേള ഡിസംബര്‍ മൂന്നിന്, സംസ്ഥാന കലോത്സവം ജനുവരി മൂന്ന് മുതല്‍ കോഴിക്കോട്

സ്‌കൂള്‍ കായികമേള ഡിസംബര്‍ മൂന്നിന്, സംസ്ഥാന കലോത്സവം ജനുവരി മൂന്ന് മുതല്‍ കോഴിക്കോട്

0

തിരുവനന്തപുരം: വിവിധ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ശാസ്‌ത്രോത്സവം സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ അഞ്ചാം തീയയ്ക്ക് മുമ്പ് നടത്തണം. സംസ്ഥാനതല മത്സരം നവംബര്‍ 10, 11,12 തീയതികളിലായി എറണാകുളത്ത് നടക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

കലോത്സവത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 19-ന് മുമ്പ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 30-ന് മുമ്പ് സംഘടിപ്പിക്കണം. ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോടാണ് സ്‌കൂള്‍ കലോത്സവം.

കായികമേള സ്‌കൂള്‍തലത്തില്‍ ഒക്ടോബര്‍ 12-നകം നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 20-ന് മുമ്പാണ് നടത്തേണ്ടത്. ഡിസംബര്‍ 3 മുതല്‍ 6 വരെ തിരുവനന്തപുരത്ത് സ്‌കൂള്‍ കായിക സംഘടിപ്പിക്കും.

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്‌ക്രീനിംഗ് ഒക്ടോബര്‍ പത്തിന് മുമ്പ് നടത്തണം. ഒക്‌ടോബര്‍ 20,21, 22 തീയതികളില്‍ കോട്ടയത്താണ് സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്. മേളകളുടെ കാര്യക്ഷമമായ സംഘാടനം ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here