കൊച്ചി: ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഞായറാഴ്ച കൂടിയായതിനാല്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കെ.സി.ബി.സി. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളില്‍ പങ്കെടുക്കേണ്ട ദിവസമാണെന്നും അതിന്റെ ഭാഗമായി പരീക്ഷകള്‍ നടക്കുന്നതിനാലും പ്രവൃത്തിദിനമാക്കാനാകില്ലെന്ന് കെസിബിസി അറിയിച്ചു.
ഒക്ടോബര്‍ രണ്ടാം തീയതി ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മറ്റൊരു ദിവസം ആചരിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് സഹകരിക്കണമെന്നും കെ.സി.ബി.സിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് നിശ്ചയിച്ചിരിക്കുന്ന വിവിധ പരിപാടികളാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അന്ന് പ്രവൃത്തിദിനമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസി രംഗത്തുവന്നിരുന്നു.ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച. ആ ദിവസം ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഞായറാഴ്ചകളില്‍ നിര്‍ബന്ധിത പരിപാടികള്‍ നടപ്പിലാക്കുന്ന ശൈലി വര്‍ദ്ധിച്ചുവരുന്നതായും കെ.സി.ബി.സി കുറ്റപ്പെടുത്തിയിരുന്നു.