Home News കൊച്ചി നഗരത്തില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന; വിവിധയിടങ്ങളില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു

കൊച്ചി നഗരത്തില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന; വിവിധയിടങ്ങളില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു

0
കൊച്ചി നഗരത്തില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന; വിവിധയിടങ്ങളില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു

കൊച്ചി: എറണാകുളത്ത് പൊലീസിന്റെ മിന്നല്‍ പരിശോധന. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന. ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ ഏഴ് എന്‍ഡിപിഎസ് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു.

നഗരത്തില്‍ കഴിഞ്ഞ ഒന്നരമാസത്തിനിടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് പൊലീസ് സ്‌പെഷ്യല്‍ െ്രെഡവ് ആരംഭിച്ചത്. സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി നഗരത്തിലെ വിവിധ സബ് ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

പരിശോധനയ്ക്കിടെ ഏഴ് എന്‍ഡിപിഎസ് കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ നിന്നും എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. തുടര്‍നടപടികളുടെ ഭാഗമായി കൊച്ചിയിലെ ലോഡ്ജുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. വരുംദിവസങ്ങളിലും രാത്രികളില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. പൊലീസിന്റെ പ്രത്യേകസംഘം രൂപീകരിച്ചും മഫ്തിയിലും പരിശോധന നടത്തി ക്രിമിനല്‍ കുറ്റങ്ങള്‍ തടയുക എന്നരീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here