Home News യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം: അപലപനീയമെന്ന് വനിതാ കമ്മീഷന്‍

യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം: അപലപനീയമെന്ന് വനിതാ കമ്മീഷന്‍

0
യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം: അപലപനീയമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയ്ക്കിടെ നടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെ അപലപിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഇത് ഏറെ ആശങ്കയുണ്ടാക്കുന്നതും അപലപനീയവുമെന്ന് പ്രതികരിച്ച പി.സതീദേവി സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതു കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടതാണ്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കു സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവണം. കോഴിക്കോട്ടെ സംഭവത്തില്‍ പൊലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികള്‍ക്ക് എതിരെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

സിനിമാ പ്രമോഷന്‍ കഴിഞ്ഞു മടങ്ങുന്നതിനിടയിലാണ് യുവനടിമാര്‍ക്കു നേരെ ലൈംഗികാതിക്രമമുണ്ടായത്. തിരക്കിനിടയില്‍ ഒരു നടി അതിക്രമം കാണിച്ച യുവാവിന്റെ മുഖത്തടിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ചായിരുന്നു സംഭവം. സംഭവത്തില്‍ നിര്‍മ്മാതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here