ആശ പരേഖിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്

ന്യൂഡെൽഹി: മുതിർന്ന ബോളിവുഡ് നടിയും സംവിധായികയും നിർമ്മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആണ് അവാർഡ് പ്രഖ്യാപിച്ചത്. ആശാഖ് പരേഖ് ഇന്ത്യൻ ഫിലിം സെൻസർ ബോർഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ്.ടെലിവിഷൻ പരമ്പരകളും ആശാ പരേഖ് സംവിധാനം ചെയ്തിട്ടുണ്ട്.

അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി സിനിമയിലെ മുൻനിര നായികമാരിലൊരാളാണ് ആശാ പരേഖ്. ഇക്കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടികൂടിയാണ് ആശാ പരേഖ്. 1992-ൽ രാജ്യം പത്മശ്രീ നൽകി ആശയെ ആദരിച്ചിരുന്നു. രജനീകാന്തിനായിരുന്നു 2019-ലെ ദാദാസാഹിബ് ഫാൽക്കേ പുരസ്‌കാരം.

ബാലതാരമായിട്ടാണ് ആശാ പരേഖ് ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ‘മാ’ (1952) എന്ന ചിത്രത്തിലെ ബാലാതാരമായി ആശാ പരേഖിനെ സംവിധായകൻ ബിമൽ റോയ് കാസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് വയസ് മാത്രമുള്ളപ്പോഴായിരുന്നു ആദ്യ ചിത്രം. ബാലതാരമായി കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ച ആശാ പരേഖ് പിന്നീട് ഇടവേളയെടുക്കുകയും വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു.

നസിർ ഹുസൈന്റെ ‘ദിൽ ദേകെ ദേഖോ’ എന്ന ചിത്രത്തിൽ നായികയായി 1959ൽ ആശാ പരേഖ് വെള്ളിത്തിരയിൽ തിരിച്ചെത്തി. തുടർന്നങ്ങോട്ട് ‘ജബ് പ്യാർ കിസി സെ ഹോതാ ഹേ’, ‘ഫിർ വൊഹി ദിൽ ലയാ ഹൂ’, ‘പ്യാർ കാ മൗസം’, ‘കാരവൻ’, ‘ചിരാഗ്’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ നായികയായി തിളങ്ങി. രാജ്യം പത്മശ്രീ നൽകി ആശാ പരേഖിനെ ആദരിച്ചിട്ടുണ്ട്.