Home News കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശശി തരൂർ

0
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശശി തരൂർ

പാലക്കാട്: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി ശശി തരൂർ. പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് അ​ദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും തരൂർ അറിയിച്ചു.

കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട് , ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി.
ശശി തരൂർ രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ഭാരത് ജേ‍ാഡേ‍ാ യാത്രയ്ക്കിടെ പട്ടാമ്പിയിലെത്തിയ ശശി തരൂർ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുൾപ്പെടെ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തെന്നാണു സൂചന. പട്ടാമ്പിയിലെ വിശ്രമകേന്ദ്രത്തിലായിരുന്നു കൂടിക്കാഴ്ച.

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച. വൈകുന്നേരത്തെ പദയാത്രയിലും തരൂർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here