മാം​സാ​ഹാ​രം ; മാ​ധ്യ​മ​ പ​ര​സ്യ​ങ്ങ​ൾക്ക് നി​രോ​ധനം തേടി ജൈ​നമ​ത ട്ര​സ്റ്റു​ക​ൾ ഹൈ​ക്കോടതി​യി​ൽ

മുംബൈ: മാം​സാ​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ​ങ്ങ​ൾ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജൈ​ന മ​ത ട്ര​സ്റ്റു​ക​ൾ ബോം​ബെ ഹൈ​ക്കോട​തി​യി​ൽ. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്നു​വെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ ഹ​ര​ജി.

മാം​സാ​ഹാ​രം ഇ​ഷ്ട​മു​ള്ള​വ​ർ​ക്ക്​ അ​തു ക​ഴി​ക്കാം. എ​ന്നാ​ൽ, സ​സ്യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ മാം​സാ​ഹാ​ര​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത്​ അ​വ​രു​ടെ അ​ടി​സ്ഥാ​നാ​വ​കാ​ശ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. സ​സ്യാ​ഹാ​രി​ക​ൾ മാം​സാ​ഹാ​ര​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ൾ കാ​ണാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു.

പ​ര​സ്യ​ദാ​താ​ക്ക​ൾ പ​ക്ഷി​ക​ളോ​ടും മൃ​ഗ​ങ്ങ​ളോ​ടും സ​മു​ദ്ര​ജീ​വി​ക​ളോ​ടും ക്രൂ​ര​ത​ പ്ര​ക​ടി​പ്പി​ക്കു​ക​യും അ​തി​ന്​ മ​റ്റു​ള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ്​ ചെ​യ്യു​ന്ന​തെ​ന്നും ഇ​തു ഭ​ര​ണ​ഘ​ട​ന​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഹ​ര​ജി ആ​രോ​പി​ക്കു​ന്നു.

ചീ​ഫ്​ ജ​സ്റ്റി​സ്​ ദീ​പാ​ങ്ക​ർ ദ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​വി​ഷ​ൻ ബെ​ഞ്ച്​ തി​ങ്ക​ളാ​ഴ്ച ഹ​ര​ജി പ​രി​ഗ​ണി​ക്കും. മാ​ധ്യ​മ​ങ്ങ​ളി​ലെ മാം​സാ​ഹാ​ര പ​ര​സ്യ​ങ്ങ​ൾ നി​രോ​ധി​ക്കു​ക, മാം​സാ​ഹാ​രം ആ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും ഹാ​നി​ക​ര​മെ​ന്ന മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ ഹ​ര​ജി​യി​ൽ ഉ​ന്ന​യി​ച്ച​ത്.