Home National ഇനി യുപിഐ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളും നടത്താം; വളര്‍ച്ചയുടെ പുതിയ ഘട്ടമെന്ന് വിദഗ്ദ്ധര്‍

ഇനി യുപിഐ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളും നടത്താം; വളര്‍ച്ചയുടെ പുതിയ ഘട്ടമെന്ന് വിദഗ്ദ്ധര്‍

0
ഇനി യുപിഐ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളും നടത്താം; വളര്‍ച്ചയുടെ പുതിയ ഘട്ടമെന്ന് വിദഗ്ദ്ധര്‍

ന്യൂഡല്‍ഹി: യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റുപേ ക്രെഡിറ്റ് കാര്‍ഡ് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കി. പ്രമുഖ പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്കാണ് ഇത് ആദ്യം പ്രയോജനപ്പെടുക. ഇവര്‍ക്ക് യു.പി.ഐ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പണമിടപാടുകള്‍ നിര്‍വഹിക്കാം.

നിലവില്‍ ഡെബിറ്റ് കാര്‍ഡുകളെയും ബാങ്ക് അക്കൗണ്ടുകളെയുമാണ് യു.പി.ഐയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യു.പി.ഐയുമായി ബന്ധിപ്പിച്ചതോടെ വായ്പാവളര്‍ച്ച ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടുതലായി പ്രയോജനപ്പെടുത്താന്‍ ഇത് വഴിതെളിക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചു. ഉപഭോഗം വര്‍ധിക്കുന്നത് വായ്പാവര്‍ധനയ്ക്ക് സഹായകമാകും. ക്യൂആര്‍ കോഡ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് യു.പി.ഐ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാടുകള്‍ നടക്കുകയെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചു.

വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസ്സുമായാണ് റുപേ ക്രെഡിറ്റ് കാര്‍ഡുകളെ ബന്ധിപ്പിക്കുക. വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസിനെയാണ് യു.പി.ഐ ഐഡി എന്ന് പറയുന്നത്. ഇത് സുരക്ഷിതമായി പണമിടപാട് നടത്താന്‍ സഹായിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here