Home News അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍; നാലര വയസ്സുകാരന്റെ മൃതദേഹം അമ്മയുടെ ദേഹത്ത് കെട്ടിയ നിലയില്‍

അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍; നാലര വയസ്സുകാരന്റെ മൃതദേഹം അമ്മയുടെ ദേഹത്ത് കെട്ടിയ നിലയില്‍

0
അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍; നാലര വയസ്സുകാരന്റെ മൃതദേഹം അമ്മയുടെ ദേഹത്ത് കെട്ടിയ നിലയില്‍

തൃശൂര്‍: കേച്ചേരി ചിറനെല്ലൂര്‍ കൂമ്പുഴ പാലത്തിന് സമീപം അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി. ചിറനെല്ലൂര്‍ സ്വദേശിനി ഹസ്‌ന(31), മകന്‍ റാണ( നാലര വയസ്സ്) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു ഹസ്‌നയുടെ മൃതദേഹം കണ്ടെടുത്തത്.

ഇന്ന് രാവിലെ പത്തരയോടെയാണ് ഹസ്‌ന മകനോടൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിയത്. മാതാവിനോട് അങ്കണവാടിയിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അതിനിടെ കുഞ്ഞുമായി ഒരു സ്ത്രീ പുഴയില്‍ ചാടിയെന്ന് വാര്‍ത്ത പരന്നു. ഈ സമയത്ത് ഹസ്‌നയുടെ മാതാവ് അങ്കണവാടിയില്‍ വിളിച്ചുചോദിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ഹസ്‌നയും കുഞ്ഞുമാണെന്ന് മാതാവ് തിരിച്ചറിഞ്ഞു.

നാലുവയസുകാരന് സംസാരിക്കാന്‍ ബുദ്ധിമുട്ടും കേള്‍വി ശേഷിക്കുറവും ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here