
പത്തനംതിട്ട: പേവിഷബാധയുടെ ലക്ഷണങ്ങളോടെ വീട്ടുവളപ്പില്‍ കയറിയെ തെരുവുനായയെ സാഹസികമായി പിടികൂടി. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. ഫയര്‍ഫോഴ്‌സും ഡോഗ് ക്യാച്ചേഴ്‌സും സംയുക്തമായി ഏറെ സാഹസികമായാണ് നായയെ പിടികൂടിയത്.
വായില്‍ നിന്ന് നുര വരുന്നത് കണ്ടാണ് വീട്ടിലുണ്ടായിരുന്നവര്‍ക്ക് സംശയം ഉണ്ടായത്. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിച്ചു. പിന്നീട് ഉദ്യോഗസ്ഥരെത്തുകയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ നായയെ പിടികൂടുകയുമായിരുന്നു. ബട്ടര്‍ഫ്‌ളൈ നെറ്റ് ഉപയോഗിച്ചാണ് നായയെ പിടികൂടിയത്. നായയെ പ്രത്യേക കൂട്ടിലാക്കി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.