Home News കെ.കെ. രാഗേഷിനെതിരായ ഗവര്‍ണറുടെ ആരോപണം ശുദ്ധ അസംബന്ധം: എം.വി.ഗോവിന്ദന്‍

കെ.കെ. രാഗേഷിനെതിരായ ഗവര്‍ണറുടെ ആരോപണം ശുദ്ധ അസംബന്ധം: എം.വി.ഗോവിന്ദന്‍

0
കെ.കെ. രാഗേഷിനെതിരായ ഗവര്‍ണറുടെ ആരോപണം ശുദ്ധ അസംബന്ധം: എം.വി.ഗോവിന്ദന്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനെതിരായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം ശുദ്ധ അസംബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പ്രശ്‌നം പരിഹരിക്കാനാണ് രാഗേഷ് ശ്രമിച്ചത്. പുതുതായൊന്നും ഗവര്‍ണര്‍ക്ക് പറയാനില്ലായിരുന്നുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണര്‍ പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞുകൊണ്ടിരിക്കുകയാണ്. പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കി ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ അപ്പുറത്ത് ഒരു പുതിയ കാര്യവും പറഞ്ഞിട്ടില്ല. ആര്‍.എസ്.എസിന്റെ വക്താവാണ് താനെന്ന് പരസ്യമായി പറയുന്ന ഗവര്‍ണറെ പറ്റി വേറൊന്നും പറയാനില്ല. ഞങ്ങള്‍ ഗവര്‍ണറെ ബഹുമാനിക്കുന്നു. പക്ഷേ ഭരണഘടനാപരമായും നിയമപരമായും പ്രവര്‍ത്തിക്കുമ്പോഴാണ് ഗവര്‍ണറോട് ആ ബഹുമാനം കാണിക്കുക. അല്ലാതെ രീതിയില്‍ ഞാന്‍ പണ്ടേ ആര്‍.എസ.്എസ് ആണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ മറ്റൊന്നും പറയാനില്ലെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here