Home News കണ്ണൂരില്‍ വീണ്ടും പശുവിന് പേവിഷബാധ: ദയാവധം നടത്തി

കണ്ണൂരില്‍ വീണ്ടും പശുവിന് പേവിഷബാധ: ദയാവധം നടത്തി

0
കണ്ണൂരില്‍ വീണ്ടും പശുവിന് പേവിഷബാധ: ദയാവധം നടത്തി

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പശുവിന് പേവിഷബാധ. അഴിച്ചുവിട്ടു വളര്‍ത്തുന്ന പശുവിനാണ് ഇത്തവണ പേവിഷബാധയേറ്റത്. പശുവിന്റെ ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ട്. പേയിളകി അക്രമാവസ്ഥയിലായ പശുവിന്റെ പരാക്രമത്തിന് നാലുപേര്‍ ഇരയായി. പേവിഷബാധയേറ്റ പശുവിനെ ദയാവധം നടത്തി.

പശുവിന്റെ ശരീരത്തിലെ മുറിവുകള്‍ പേവിഷബാധയുള്ള നായ കടിച്ചതിന് സമാനമാണെന്ന് ഡോക്ടര്‍ സൂചിപ്പിച്ചു. കണ്ണൂരില്‍ പശുവിന് പേയിളകിയ മൂന്നാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫിഷറീസ് കോമ്പൗണ്ടിന് സമീപത്താണ് പശുവിനെ ആദ്യം കാണുന്നത്. ഇവിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടു ദിവസമായി ഈ പശു പരാക്രമം നടത്തിയിരുന്നതായും നാട്ടുകാര്‍ സൂചിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് പശുവിനെ കെട്ടിയിട്ടത്. നേരത്തെ കെട്ടിയിട്ടു വളര്‍ത്തുന്ന രണ്ടു പശുക്കളാണ് പേവിഷബാധ മൂലം ചത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here