Home News മഹാബലിയ്ക്ക് ഓണവുമായി എന്ത് ബന്ധം? കേരളം ഭരിച്ചതിന് തെളിവില്ലെന്ന് വി.മുരളീധരന്‍

മഹാബലിയ്ക്ക് ഓണവുമായി എന്ത് ബന്ധം? കേരളം ഭരിച്ചതിന് തെളിവില്ലെന്ന് വി.മുരളീധരന്‍

0
മഹാബലിയ്ക്ക് ഓണവുമായി എന്ത് ബന്ധം? കേരളം ഭരിച്ചതിന് തെളിവില്ലെന്ന് വി.മുരളീധരന്‍

ദുബായ്: നര്‍മ്മദ നദീതീരം ഭരിച്ചിരുന്ന രാജാവാണ് മഹാബലിയെന്നും അദ്ദേഹം കേരളം ഭരിച്ചുവെന്നതിന് തെളിവില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഓണവുമായുള്ള മഹാബലിയുടെ ബന്ധത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബി.ജെ.പി അനുകൂല സംഘടന സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല. നൂറ്റാണ്ടുകളായി കേരളത്തില്‍ ഓണം ആഘോഷിക്കുന്നതിന് ചരിത്ര രേഖകള്‍ തെളിവായുണ്ട്. എന്നാല്‍, മധ്യപ്രദേശില്‍ ഭരണം നടത്തിയിരുന്ന രാജാവ് ഈ ആഘോഷവുമായി ബന്ധപ്പെടുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. എല്ലാ നന്മയും കേരളത്തില്‍ നിന്നു വരണം എന്നാഗ്രഹിക്കുന്ന മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാവാം എന്നും മുരളീധരന്‍ പറഞ്ഞു.

ഓണത്തിലെ വാമനന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കുകയായിരുന്നുവെന്നാണ് ഐതിഹ്യം വ്യക്തമാക്കുന്നത്. ഭാഗവതത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മഹാബലി വളരെ നീതിമാനായ രാജാവായിരുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here