Home News ചങ്ങനാശ്ശേരി എസ്ബി കോളെജിലെ മെഗാ എക്‌സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ്ങ്

ചങ്ങനാശ്ശേരി എസ്ബി കോളെജിലെ മെഗാ എക്‌സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ്ങ്

0
ചങ്ങനാശ്ശേരി എസ്ബി കോളെജിലെ മെഗാ എക്‌സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ്ങ്

ചങ്ങനാശ്ശേരി: എസ്.ബി കോളെജിന്റെ ശതാബ്ദിയോടനുബന്ധിച്ചുള്ള മെഗാ എക്‌സിബിഷന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് പുരോഗമിക്കുന്നു. ഇതുവരെ മുപ്പതിനായിരത്തോളം പേര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തുകഴിഞ്ഞു. മധ്യതിരുവിതാംകൂറിലെ പ്രമുഖ സ്‌കൂളുകളും കോളെജുകളും പ്രദര്‍ശനം കാണുവാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കി വിജ്ഞാനം ഫലപ്രദമായി കാഴ്ചക്കാരിലെത്തിക്കാന്‍ ഓരോ ടീമിനും സംവിത് ആപ്ലിക്കേഷന്‍ വഴി സമയക്രമം നിശ്ചയിയിട്ടുണ്ട്.

ഒരേസമയം എല്ലാ പവലിയനുകളിലേക്കും പ്രവേശനം അനുവദിക്കും. ക്യൂവില്‍ നില്‍ക്കുന്ന സമയംപോലും കൗതുകം നിറയ്ക്കുവാന്‍ സ്ടീറ്റ് മാജിക്‌പോലുളള വിനോദ പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. എക്‌സിബിഷന്‍ കാണുവാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുവാന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോളജിലെ എന്‍.എസ്.എസ്- എന്‍.സി.സി നേവല്‍ ആര്‍മി വിങ്ങുകളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വോളണ്ടിയര്‍മാര്‍ എക്‌സിബിഷന്‍ നഗരിയിലുണ്ടാകും.

ഡോക്ടര്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 75 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന എന്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള കലാമേളയ്ക്കും വൈകുന്നേരങ്ങളിലെ സാംസ്‌കാരികോത്സവത്തിനുമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ശതാബ്ദി എക്‌സിബിഷന്‍ മധ്യതിരുവിതാംകൂറിന്റെ വിജ്ഞാനമഹോത്സവമാക്കാനുളള ശ്രമത്തിലാണ് എസ്.ബി കോളെജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും.

LEAVE A REPLY

Please enter your comment!
Please enter your name here