Home News ഭാരത് ജോഡോ യാത്രയില്‍ വീണ്ടും പോക്കറ്റടി; ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ 5,000 രൂപ നഷ്ടമായി

ഭാരത് ജോഡോ യാത്രയില്‍ വീണ്ടും പോക്കറ്റടി; ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ 5,000 രൂപ നഷ്ടമായി

0
ഭാരത് ജോഡോ യാത്രയില്‍ വീണ്ടും പോക്കറ്റടി; ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ 5,000 രൂപ നഷ്ടമായി

ആലപ്പുഴ: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5,000 രൂപയാണ് നഷ്ടമായത്.

ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെ പോക്കറ്റടി നടന്നതെന്നാണ് കരുതുന്നത്. നേരത്തെ തിരുവനന്തപുരത്തു വെച്ച് യാത്രയില്‍ പോക്കറ്റടി നടന്ന സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് സ്വദേശികളായ നാലു പേര്‍ യാത്രയില്‍ നുഴഞ്ഞുകയറിയതായി കണ്ടെത്തിയിരുന്നു. ഇവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഭാരത് ജോഡോ യാത്ര ഇന്നു രാവിലെയാണ് കൃഷ്ണപുരത്തുവച്ച് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. നാലു ദിവസമാണ് പദയാത്ര ജില്ലയിലുണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here