Home News ഗവര്‍ണ്ണര്‍ക്ക് സമചിത്തതയില്ല; രൂക്ഷവിമര്‍ശനവുമായി എം.വി.ഗോവിന്ദന്‍

ഗവര്‍ണ്ണര്‍ക്ക് സമചിത്തതയില്ല; രൂക്ഷവിമര്‍ശനവുമായി എം.വി.ഗോവിന്ദന്‍

0
ഗവര്‍ണ്ണര്‍ക്ക് സമചിത്തതയില്ല; രൂക്ഷവിമര്‍ശനവുമായി എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഗവര്‍ണ്ണര്‍ക്ക് സമചിത്തതയില്ലെന്ന് എം.വി.ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഗവര്‍ണ്ണര്‍ പദവിയിലിരുന്ന് പാലിക്കേണ്ട സമചിത്തത ഗവര്‍ണ്ണര്‍ പാലിക്കുന്നില്ലെന്നും എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചു.

ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിട്ടില്ല. പൊടുന്നനെയുണ്ടായ പ്രതിഷേധമാണ് ചരിത്ര കോണ്‍ഗ്രസില്‍ സംഭവിച്ചത്. അന്ന് നടന്ന സംഭവങ്ങളെല്ലാം ജനങ്ങള്‍ കണ്ടതാണ്. ഇര്‍ഫാന്‍ ഹബീബ് വധശ്രമം നടത്തിയെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. യൂണിവേഴ്‌സിറ്റിക്കും സര്‍ക്കാറിനുമെതിരെ ഗവര്‍ണ്ണര്‍ പ്രചാരണം നടത്തുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here