Home News 5,000 രൂപ നഷ്ടമായത് പോക്കറ്റടിച്ചല്ല; വിശദീകരണവുമായി ഡി.സി.സി പ്രസിഡന്റ്

5,000 രൂപ നഷ്ടമായത് പോക്കറ്റടിച്ചല്ല; വിശദീകരണവുമായി ഡി.സി.സി പ്രസിഡന്റ്

0
5,000 രൂപ നഷ്ടമായത് പോക്കറ്റടിച്ചല്ല; വിശദീകരണവുമായി ഡി.സി.സി പ്രസിഡന്റ്

ആലപ്പുഴ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ 5,000 രൂപ നഷ്ടപ്പെട്ടത് പോക്കറ്റടിച്ചല്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് കവറിലിട്ട് പോക്കറ്റില്‍ വച്ചിരുന്ന പണം താഴെ വീണത്. തിരക്കിനിടയില്‍ അത് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് പണം നഷ്ടമായത്.

ബാബു പ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപ പോക്കറ്റടിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയ്ക്കിടെ പോക്കറ്റടിക്കാര്‍ നുഴഞ്ഞുകയറിയ സംഭവം മുന്‍പു റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരത്തു വെച്ച് യാത്രയില്‍ പോക്കറ്റടി നടന്ന സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് സ്വദേശികളായ നാലു പേര്‍ യാത്രയില്‍ നുഴഞ്ഞുകയറിയതായി കണ്ടെത്തിയിരുന്നു. ഇവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഭാരത് ജോഡോ യാത്ര ഇന്നു രാവിലെയാണ് കൃഷ്ണപുരത്തുവച്ച് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. നാലു ദിവസമാണ് പദയാത്ര ജില്ലിയിലുണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here