Home News ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്തതിന് വ്യാപാരിയുടെ കട തകര്‍ത്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്തതിന് വ്യാപാരിയുടെ കട തകര്‍ത്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

0
ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്തതിന് വ്യാപാരിയുടെ കട തകര്‍ത്തു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യ്ക്ക് പിരിവ് നല്‍കാത്തതിന് കൊല്ലം കുന്നിക്കോട് പച്ചക്കറിക്കട അടിച്ചുതകര്‍ത്ത സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ് ഖാന്‍, ഡി.സി.സി അംഗം കുന്നിക്കോട് ഷാജഹാന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനാണ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തത്. പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തതായി സമൂഹമാധ്യമത്തിലൂടെ അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ടാണ് പിരിവു ചോദിച്ചെത്തിയ ഈ മൂന്നു നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം കുന്നിക്കോട് സ്വദേശി അനസിന്റെ പച്ചക്കറിക്കട അടിച്ചുതകര്‍ത്തത്. പിരിവായി 500 രൂപ നല്‍കാമെന്ന് കടയുടമ പറഞ്ഞപ്പോള്‍, 2000 രൂപ വേണമെന്ന് നിര്‍ബന്ധമായി പറയുകയും അതിന്റെ പേരില്‍ സാധനങ്ങള്‍ വലിച്ചെറിയുകയുമായിരുന്നു. കട ആക്രമിക്കുന്നതിന്റെയും കടയുടമയെ അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here