
കണ്ണൂര്‍: നിയമസഭയിലെ കയ്യാങ്കളി അന്നത്തെ സവിശേഷ സാഹചര്യത്തില്‍ നടന്നതാണെന്നും അത്തരം സംഭവങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍. കണ്ണൂരില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രിയും എല്‍.ഡി.എഫ് കണ്‍വീനറും ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ വിചാരണ നേരിടുന്ന പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പരാമര്‍ശം.
കയ്യാങ്കളി പോലെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കുന്നതാണ് സഭയ്ക്ക് നല്ലതെന്ന് എ.എന്‍.ഷംസീര്‍ പറഞ്ഞു. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവര്‍ണര്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.