Home News നെടുമ്പാശ്ശേരിയില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശ്ശേരിയില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പിടികൂടി

0
നെടുമ്പാശ്ശേരിയില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.

മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. ഗള്‍ഫില്‍ നിന്ന് വന്ന യാത്രക്കാരന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ടോള്‍ബൂത്തിന് പുറത്ത് വെച്ച് കസ്റ്റംസ് സംഘം വീണ്ടും പരിശോധിക്കുകയും സ്വര്‍ണ്ണം പിടികൂടുകയുമായിരുന്നു.

വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് ഇത് ആദ്യമാണ് യാത്രക്കാരെ പരിശോധന നടത്തുന്നത്. ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വര്‍ണ്ണം പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here