Home News തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നടിയ്ക്ക് കടിയേറ്റു; പേവിഷബാധയുള്ള നായയെന്ന് സംശയം

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നടിയ്ക്ക് കടിയേറ്റു; പേവിഷബാധയുള്ള നായയെന്ന് സംശയം

0
തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നടിയ്ക്ക് കടിയേറ്റു; പേവിഷബാധയുള്ള നായയെന്ന് സംശയം

തിരുവനന്തപുരം: തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ നടിയ്ക്ക് കടിയേറ്റു. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64) യെയാണ് നായ കടിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

വലതുകൈയ്ക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയെ കടിച്ചത് പേവിഷബാധയുള്ള നായയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. തെരുവില്‍ അലയുന്ന നായകള്‍ക്ക് ശാന്ത വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് ജങ്ഷനില്‍ കൊണ്ടുവന്ന് കൊടുക്കാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണം നല്‍കുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്.

കിടപ്പുമുറിയില്‍ കയറി തെരുവുനായയുടെ ആക്രമണം

വെഞ്ഞാറമൂട് കിടപ്പുമുറയില്‍ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ ദിനേശിന്റെ മകള്‍ അഭയക്കാണ് (18) നായയുടെ കടിയേറ്റത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു കടന്ന നായ കിടപ്പുമുറിയില്‍ കയറി അഭയയെ കടിക്കുകയായിരുന്നു. തുടര്‍ന്ന് അഭയയുടെ നിലവിളി കേട്ടെത്തിയ അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് നായയെ ആട്ടിയോടിച്ചു.

വീട്ടില്‍നിന്ന് രക്ഷപ്പെട്ട നായ അടുത്തുള്ള മൂന്ന് വീടുകള്‍ക്കുള്ളിലും ഓടിക്കയറി. ഇതോടെ നായക്ക് പേവിഷബാധയുണ്ടെന്നുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. അഭയ ആശുപത്രിയില്‍ ചികിത്സ തേടി.

LEAVE A REPLY

Please enter your comment!
Please enter your name here