Home National കനത്ത മഴ: മതിലിടിഞ്ഞു വീണ് ലക്‌നൗവില്‍ ഒമ്പത് പേര്‍ മരിച്ചു

കനത്ത മഴ: മതിലിടിഞ്ഞു വീണ് ലക്‌നൗവില്‍ ഒമ്പത് പേര്‍ മരിച്ചു

0
കനത്ത മഴ: മതിലിടിഞ്ഞു വീണ് ലക്‌നൗവില്‍ ഒമ്പത് പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കനത്ത മഴയെത്തുടര്‍ന്ന് മതിലിടിഞ്ഞു വീണ് ഒമ്പത് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ലക്‌നൗവിലെ ദില്‍കുഷ മേഖലയിലാണ് സംഭവം. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു.

സമീപത്തെ സൈനിക കെട്ടിടത്തിന്റെ ചുറ്റുമതിലാണ് ഇടിഞ്ഞു വീണത്. മതിലിന് മുന്നില്‍ കുടില്‍ കെട്ടി താമസിച്ചിരുന്ന തൊഴിലാളികളുടെ കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ പ്രദേശത്ത് ശക്തമായ മഴയാണ്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here