Home News മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞെത്തി തെരുവുനായ; തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍

മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞെത്തി തെരുവുനായ; തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍

0
മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞെത്തി തെരുവുനായ; തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഓടിയെത്തിയ തെരുവുനായയെ തടഞ്ഞ് സുരക്ഷാ ജീവനക്കാര്‍. ഡല്‍ഹിയില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയ മുഖ്യമന്ത്രി എകെജി ഭവനിലെത്തി കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രി കാറില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്ത് ഓടിയടുത്തെത്തിയ നായയെ സുരക്ഷാ ജീവനക്കാര്‍ കാലുകൊണ്ട് ആട്ടിയകറ്റുകയായിരന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നായയെ തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായിരിക്കെ, വിഷയത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം സംബന്ധിച്ച മുന്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ എന്തു നടപടിയെടുത്തു, നായകടി ശല്യം നേരിടാന്‍ എന്തു നടപടി ഉദ്ദേശിക്കുന്നു എന്നെല്ലാം വ്യക്തമാക്കി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here