
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുമായ ഡി.സുദര്‍ശന്‍ (61) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീകാര്യത്തുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യാ വിഷന്‍ ചാനലില്‍ സ്‌പോര്‍ട്‌സ് എഡിറ്ററായിരുന്നു. ടിവി ന്യൂ, റിപ്പോര്‍ട്ടര്‍ ടിവി, ജീവന്‍ ടിവി, മംഗളം ടിവി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഗീത, മക്കള്‍: ജിജോ ജി.എസ്, ജോജോ ജി.എസ്.