Home News മധു വധക്കേസ്: നാല് സാക്ഷികള്‍ കൂടി കൂറുമാറി, സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞു

മധു വധക്കേസ്: നാല് സാക്ഷികള്‍ കൂടി കൂറുമാറി, സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞു

0
മധു വധക്കേസ്: നാല് സാക്ഷികള്‍ കൂടി കൂറുമാറി, സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞു

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ നാല് സാക്ഷികള്‍ കൂടി കൂറുമാറി. ഇന്ന് വിസ്തരിച്ച 35-ാം സാക്ഷി അനൂപ്, മണികണ്ഠന്‍, മനാഫ്, രഞ്ജിത്ത് എന്നിവരാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഇരുപതായി. ഇന്നലെ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. 29-ാം സാക്ഷി സുനിലും 31-ാം സാക്ഷി ദീപുവുമാണ് കൂറുമാറിയത്.

അതേസമയം പ്രതികള്‍ക്ക് ജാമ്യം നല്‍കിയതാണ് സാക്ഷികളെ സ്വാധീനിക്കാനും കൂറുമാറാനും ഇടയാക്കിയതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം.മേനോന്‍ പറഞ്ഞു. കൂറുമാറിയ സാക്ഷികളുടെ ഫോണിലേക്ക് പ്രതികള്‍ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയതായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

കേസില്‍ നേരത്തെ കോടതിയില്‍ നല്‍കിയ മൊഴി, കൂറുമാറിയ സാക്ഷികളിലൊരാളായ സുനില്‍കുമാര്‍ ഇന്ന് തിരുത്തിയിരുന്നു. കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഹാജരായപ്പോഴായിരുന്നു ഇന്നലെ പറഞ്ഞത് തിരുത്തിപ്പറഞ്ഞത്.

മര്‍ദ്ദനമേറ്റ് മധു മുക്കാലിയില്‍ ഇരിക്കുന്നത് കണ്ടെന്ന് സുനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു. കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളിലുള്ളത് താനാണെന്നും സുനില്‍കുമാര്‍ സമ്മതിച്ചു.

സുനില്‍ കുമാറിന്റെ സാക്ഷി വിസ്താരം മണ്ണാര്‍ക്കാട് എസ്.സി.-എസ്.ടി കോടതിയില്‍ പൂര്‍ത്തിയായി. അതേസമയം കാഴ്ചക്കുറവുണ്ടെന്ന് കളവ് പറഞ്ഞതിന് സുനില്‍കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here