Home News പാലക്കാട് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു; പന്നിക്കെണിയില്‍ കുടുങ്ങിയതാണെന്ന് വനംവകുപ്പ്

പാലക്കാട് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു; പന്നിക്കെണിയില്‍ കുടുങ്ങിയതാണെന്ന് വനംവകുപ്പ്

0
പാലക്കാട് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു; പന്നിക്കെണിയില്‍ കുടുങ്ങിയതാണെന്ന് വനംവകുപ്പ്

പാലക്കാട്: മുണ്ടൂര്‍ നൊച്ചുപുള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ വളപ്പില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. 15 വയസ്സ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

കാട്ടുപന്നിയെ പിടികൂടാന്‍ വെച്ച വൈദ്യുത പ്രവാഹമുള്ള കുരുക്കാണ് അപകടം വരുത്തിയതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നെല്‍പ്പാടത്താണ് അപകടം ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ ദിവസം ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തിരികെ കയറ്റിവിട്ടിരുന്നു. മനുഷ്യര്‍ക്ക് ഉള്‍പ്പെടെ ജീവഹാനി സംഭവിക്കാവുന്ന കെണിയിലാണ് പിടിയാന കുടുങ്ങിയതെന്ന് ഒലവക്കോട് റേഞ്ച് ഓഫീസര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here