
കോട്ടയം: കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മുന്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട് നടക്കും.
കോട്ടയം ബസേലിയോസ് കോളെജ് പ്രിന്‍സിപ്പല്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളെജ് ഹിസ്റ്ററി പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗത്തിലെ പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1970 ഡിസംബറില്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ മലങ്കര സഭാ മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ നാല് പതിറ്റാണ്ട് തുടര്‍ച്ചായായി മാനേജിങ് കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കലിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.