Home Featured സെക്കന്തരാബാദില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ വന്‍ തീപിടിത്തം: എട്ട് പേര്‍ മരിച്ചു

സെക്കന്തരാബാദില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ വന്‍ തീപിടിത്തം: എട്ട് പേര്‍ മരിച്ചു

0
സെക്കന്തരാബാദില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂമില്‍ വന്‍ തീപിടിത്തം: എട്ട് പേര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂമിലുണ്ടായ വന്‍ തീപിടിത്തത്തില്‍ എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 9.20-ഓടെയാണ് തീപിടിത്തമുണ്ടായത്. ബൈക്ക് ഷോറൂമിലുണ്ടായ തീപിടിത്തം മുകളിലുള്ള ആഡംബര ഹോട്ടലിലേക്ക് കൂടി വ്യാപിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

അപകടസമയത്ത് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ 25 പേരാണ് ഉണ്ടായിരുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റൂബി മോട്ടോഴ്‌സ് ഷോറൂമില്‍ സ്ഥാപിച്ചിരുന്ന ഇ-ബൈക്കോ, ജനറേറ്ററോ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ സി.വി. ആനന്ദ് പറഞ്ഞു.

തീപിടിത്തത്തില്‍ പരിക്കേറ്റവരെ ഗാന്ധി ആശുപത്രിയിലും യശോദ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 23 മുറികളുള്ള ഹോട്ടലില്‍ തീപടര്‍ന്നപ്പോള്‍ പകുതിയിലധികം മുറികളിലും ആളുകളുണ്ടായിരുന്നു. നാല് നില കെട്ടിടത്തില്‍ എമര്‍ജന്‍സി എക്‌സിറ്റ് ഇല്ലാത്തതിനാല്‍ ഏഴ് പേര്‍ വിവിധ നിലകളില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ഇതിലുണ്ടായിരുന്നവരില്‍ ചിലര്‍ പൈപ്പ് ലൈനിലൂടെ താഴേക്ക് ഇറങ്ങാനും ശ്രമിച്ചു. ഫയര്‍ഫോഴ്‌സ് ഹൈഡ്രോളിക് എലിവേറ്റര്‍ ഉപയോഗിച്ച് നാല് പേരെ രക്ഷപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here