Home News സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയി; ഖത്തറില്‍ മലയാളി ബാലികയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം

സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയി; ഖത്തറില്‍ മലയാളി ബാലികയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം

0
സ്‌കൂള്‍ ബസില്‍ ഉറങ്ങിപ്പോയി; ഖത്തറില്‍ മലയാളി ബാലികയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ദാരുണാന്ത്യം

കോട്ടയം: പിറന്നാള്‍ ദിനത്തില്‍ ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടര്‍ന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ-സൗമ്യ ദമ്പതികളുടെ ഇളയ മകള്‍ മിന്‍സയാണ് ദാരുണമായി മരിച്ചത്. ദോഹ അല്‍വക്രയിലെ ദ് സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി വിദ്യാര്‍ഥിനിയാണ് മിന്‍സ.

രാവിലെ സ്‌കൂള്‍ ബസില്‍ പോയ കുട്ടി ബസിനുള്ളില്‍ സീറ്റില്‍ ഉറങ്ങിപ്പോയതിനാല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളില്‍ കുട്ടി കിടക്കുന്നതു ജീവനക്കാര്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്‌തെന്നാണ് പ്രാഥമിക വിവരങ്ങള്‍. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

അതേസമയം കുട്ടിയുടെ മരണത്തില്‍ അനുശോചിച്ച ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അശ്രദ്ധ വരുത്തിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും വ്യക്തമാക്കി.

അല്‍ വക്ര ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു ശേഷം മിന്‍സയുടെ മൃതദേഹം സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിന്‍സയുടെ സഹോദരി മീഖ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here