
മലപ്പുറം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ദമ്പതികളടക്കം നാല് പേര്‍ അറസ്റ്റില്‍. മലപ്പുറം വഴിക്കടവ് ചെക്ക്‌പോസ്റ്റിലാണ് സംഘം അറസ്റ്റിലായത്.
75 ഗ്രാം എം.ഡി.എം.എയാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത്. മഞ്ചേരി കാരക്കുന്ന് സ്വദേശി അസ്‌ലമുദ്ദീന്‍, ഭാര്യ ഷിഫ്‌ന, കാവന്നൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി എന്‍.കെ. കമറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എ ബംഗലൂരുവില്‍ നിന്ന് കൊണ്ടുവരുന്നതിനിടെ ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.