
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് പാടശേഖരത്തില്‍ വീണ് അമ്മയും മകളും മുങ്ങിമരിച്ചു. ഷൈനി (40), മകള്‍ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. ഓണാവധിക്ക് ചങ്ങരംകുളം ഒതളൂരുള്ള ഷൈനിയുടെ ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു ഇരുവരും.
പാടശേഖരത്തിലൂടെ അമ്മയും രണ്ടുമക്കളും കൂടി നടന്നുപോകുമ്പോള്‍ ഒരു കുട്ടി വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അമ്മ കുട്ടിയെ രക്ഷപ്പെടുത്താനായി വെള്ളത്തില്‍ ഇറങ്ങി. രണ്ടുപേരും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന കുട്ടി നിലവിളിച്ചാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആശ്ചര്യ. കഴിഞ്ഞ ബുധനാഴ്ചയാണ് അമ്മയും മക്കളും ഒതളൂരിലെ ബന്ധുവീട്ടിലെത്തിയത്.