
തൃശ്ശൂര്‍: ആറ്റൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ആറ്റൂര്‍ കൂമുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (8) ആണ് മരിച്ചത്.
ഇന്ന് രാവിലെ മദ്രസയില്‍ പോയി വീട്ടിലേക്ക് മടങ്ങും വഴി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുന്നതിനിടെ ട്രെയിന്‍ വരുന്നത് കുട്ടി കണ്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എറണാകുളം-പാലക്കാട് മെമു ട്രെയിനാണ് കുട്ടിയെ തട്ടിവീഴ്ത്തിയത്.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടി തത്ക്ഷണം മരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.