
തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇത് നാലാം തവണയാണ് സര്‍ക്കാര്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയത്.അതേസമയം മുഖ്യമന്ത്രി സമരക്കാരെ ആക്ഷേപിച്ചെന്ന് ലത്തീന്‍ അതിരൂപത പറഞ്ഞു.
സമരം സംസ്ഥാനവ്യാപകമാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. കൊച്ചി ചെല്ലാനത്തുനിന്നാണ് സമരം തുടങ്ങുകയെന്നും സമരസമിതി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രതിസന്ധിയില്‍ സര്‍ക്കാരിന് നിലപാടില്ലെന്നും സമരക്കാര്‍ വിമര്‍ശനമുയര്‍ത്തി. അതേസമയം, സമരം തുടരുന്നത് എന്തിനെന്ന് വ്യക്തമാകുന്നില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാന് പ്രതികരിച്ചുയ
മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ലത്തീന്‍ അതിരൂപതയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിനു നല്ല ഉദ്ദേശ്യം മാത്രമേ ഉള്ളൂ എന്നു മുഖ്യമന്ത്രി പറഞ്ഞു. നല്ല ഉദ്ദേശ്യമുണ്ടായാലും എതിര്‍ക്കാന്‍ ആളുണ്ടാകും. അത് എതിര്‍ക്കുന്നവരുടെ മാനസികാവസ്ഥ വച്ചു ചെയ്യുന്ന കാര്യമാണ്. എന്തു കൊണ്ടാണ് എതിര്‍ക്കുന്നതെന്ന് അവരാണ് വ്യക്തമാക്കേണ്ടത്. സര്‍ക്കാരിനെ സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നാടിന്റെ ഏറ്റവും സജീവമായ പ്രശ്നങ്ങളാണ്. അതു പരിഹരിക്കുന്നതിന് എന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ചെയ്യുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു