Home Featured എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

0
എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: തൃത്താല എം.എല്‍.എയും സി.പി.എം നേതാവുമായ എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് എം.ബി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ സ്പീക്കര്‍ പദവി രാജിവെച്ചാണ് എം.ബി.രാജേഷ് മന്ത്രിയായത്.

എം.വി. ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചപ്പോഴുണ്ടായ ഒഴിവിലേക്കാണ് എം.ബി രാജേഷിനെ പാര്‍ട്ടി നിശ്ചയിച്ചത്. എം.വി ഗോവിന്ദന്‍ വഹിച്ചിരുന്ന തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പുകള്‍ തന്നെയായിരിക്കും രാജേഷിനും ലഭിക്കുക എന്നാണ് സൂചന.

തൃത്താല മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് എം. ബി. രാജേഷ്. ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ സ്പീക്കറായിരുന്നു. എം. ബി. രാജേഷ് രാജിവെച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ പദവിയില്‍ വന്ന ഒഴിവിലേക്ക് പുതുതായി തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീറിനെ തെരഞ്ഞെടുത്തിരുന്നു. ഓണത്തിന് ശേഷം ഷംസീര്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here