Home News എം.ബി.രാജേഷിന് എക്‌സൈസും തദ്ദേശസ്വയംഭരണവും; മറ്റ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല

എം.ബി.രാജേഷിന് എക്‌സൈസും തദ്ദേശസ്വയംഭരണവും; മറ്റ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല

0
എം.ബി.രാജേഷിന് എക്‌സൈസും തദ്ദേശസ്വയംഭരണവും; മറ്റ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് ചുമതലയേറ്റ എം.ബി. രാജേഷിന് തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പുകളുടെ ചുമതല നല്‍കി. മുന്‍പ് എം.വി ഗോവിന്ദന്‍ വഹിച്ചിരുന്ന വകുപ്പുകള്‍ രാജേഷിന് നല്‍കുകയായിരുന്നു. സ്പീക്കര്‍ പദവി രാജിവെച്ചാണ് എം.ബി.രാജേഷ് മന്ത്രിയായത്.

രാജേഷിന്റെ മന്ത്രിസ്ഥാനത്തിനൊപ്പം സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ ചില അഴിച്ചുപണികളും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

എം.വി. ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചപ്പോഴുണ്ടായ ഒഴിവിലേക്കാണ് എം.ബി രാജേഷിനെ പാര്‍ട്ടി നിശ്ചയിച്ചത്. തൃത്താല മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് എം. ബി. രാജേഷ്. ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ സ്പീക്കറായിരുന്നു. എം. ബി. രാജേഷ് രാജിവെച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ പദവിയില്‍ വന്ന ഒഴിവിലേക്ക് പുതുതായി തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീറിനെ തെരഞ്ഞെടുത്തിരുന്നു. ഓണത്തിന് ശേഷം ഷംസീര്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here