Home Featured കേരള എഞ്ചിനീയറിങ്, ഫാര്‍മസി റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് വിശ്വനാഥ് ആനന്ദിന്

കേരള എഞ്ചിനീയറിങ്, ഫാര്‍മസി റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് വിശ്വനാഥ് ആനന്ദിന്

0
കേരള എഞ്ചിനീയറിങ്, ഫാര്‍മസി റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് വിശ്വനാഥ് ആനന്ദിന്

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 77,005 വിദ്യാര്‍ഥികളില്‍ 58,870 പേര്‍ യോഗ്യത നേടി. ഇതില്‍ 50,858 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ഇടുക്കി സ്വദേശിയായ വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജു, കൊല്ലം സ്വദേശി നവജോത് കൃഷ്ണന്‍ എന്നിവരാണ് രണ്ടും മൂന്നും റാങ്കുകാര്‍. നാലാം റാങ്ക് ആന്‍ മേരി ( തൃശൂര്‍), അഞ്ചാം റാങ്ക് അനുപം ജോയ് ( വയനാട്).

ആദ്യ അയ്യായിരം റാങ്കില്‍ 2,215 പേര്‍ സംസ്ഥാന സിലബസില്‍ നിന്നുള്ളവരാണ്. 2,568 പേര്‍ കേന്ദ്ര സിലബസില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ നാലിന് 343 പരീക്ഷാകേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഓഗസ്റ്റ് നാലിന് സ്‌കോര്‍ പ്രഖ്യാപിച്ചു.

36,766 പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 29,126 പേര്‍ യോഗ്യത നേടി. 24, 834 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായും മന്ത്രി അറിയിച്ചു. 40,239 ആണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. 29,444 പേര്‍ യോഗ്യത നേടി. 26,024 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here