
കണ്ണൂര്‍: വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണ പദ്ധതിയ്‌ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം സമരം ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സമരം സംസ്ഥാന വ്യാപകമാക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് കെ.പി.സി.സി അധ്യക്ഷന്‍ ഇക്കാര്യം പറഞ്ഞത്.
നാല് തവണ സര്‍ക്കാര്‍ സമരസമിതിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനരധിവാസ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ലത്തീന്‍ അതിരൂപതയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിനു നല്ല ഉദ്ദേശ്യം മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.