Home News ‘ആസാദ് കശ്മീര്‍’ പരാമര്‍ശം: കെ.ടി.ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടണമെന്ന് ഡല്‍ഹി പൊലീസ്

‘ആസാദ് കശ്മീര്‍’ പരാമര്‍ശം: കെ.ടി.ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടണമെന്ന് ഡല്‍ഹി പൊലീസ്

0

ന്യൂഡെല്‍ഹി: വിവാദമായ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീല്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടണമെന്ന് ഡല്‍ഹി പൊലീസ്. ഇക്കാര്യം വ്യക്തമാക്കി റോസ് അവന്യൂ കോടതിയിലാണ് ഡല്‍ഹി പൊലീസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കേസില്‍ അടുത്ത തിങ്കളാഴ്ച കോടതി വാദം കേള്‍ക്കും.

കെ.ടി.ജലീലിനെതിരെ നിലവില്‍ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം കീഴ്‌വായ്പൂര്‍ പൊലീസ് ഒരു എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ട്. ആ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ എന്തിനാണ് ഡല്‍ഹിയില്‍ പുതിയ കേസ് എടുക്കുന്നത് എന്നാണ് ഡല്‍ഹി പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചോദിച്ചിരിക്കുന്നത്. എന്നാല്‍ കോടതി നിര്‍ദ്ദേശിച്ചാല്‍ കേസെടുക്കുന്നതില്‍ വിമുഖത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റോസ് അവന്യു കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മേല്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനായ പരാതിക്കാരന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here